top of page
Search

ബംഗാളി ഫിലിം ഫെസ്റ്റിവൽ2022ദിവസം 6, സെപ്റ്റംബർ 22@രവികൃഷ്ണ തീയേറ്റർ തൃശൂർ രാവിലെ 10മണിക്ക്


സംഘാടനം : IFFT - FFSI - ജനസംസ്കാര ചലച്ചിത്ര കേന്ദ്രം - തൃശൂർ കോർപറേഷൻ


കാൽ കക്ഷ് -KALKOKKHO

(ഹൗസ് ഓഫ് ടൈം )/2021


സംവിധാനം :രാജ്ദീപ് പാൽ, & ശർമിഷ്ഠ മൈതി


* ഏഷ്യയിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലായകൊറിയ യിലെ ബുസാൻ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ


* റഷ്യയിലെ ഒരേൻബർഗ് ഫിലിം ഫെസ്റ്റിവലിലെ കോമ്പറ്റിഷൻ സെക്ഷൻ 2022


* ഗോവ ഇഫിയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശനം.



  കോവിഡ് മഹാമാരി തീവ്രമായിരുന്ന ദിവസങ്ങളിലെ ഒരു പ്രഭാതം. പതിവ് ജോഗിങ്ങിനിറങ്ങിയ സിനിമയിലെ മുഖ്യകഥാപാത്രമായ ഡോക്ടർ   വഴിയിൽ വെച്ച് ഒരു യുവതിയെ കണ്ടുമുട്ടുന്നു. തന്റെ കൂടെ ഒരു രോഗിയെ സന്ദർശിക്കാൻ   വരണമെന്ന ആവശ്യം യുവതി ഉന്നയിക്കുന്നു. ഡോക്ടർ നിരസി ക്കുന്നു. പെട്ടെന്ന് തലക്കടിയേറ്റ് ബോധരഹിതനാകുന്ന ഡോക്ടർ ഉണരുന്നത് അജ്ഞാതമായ ഒരു വീട്ടിൽ ബന്ധനസ്ഥനായ നിലയിലാണ്. പരസ്പരം മാമോനി എന്നു അഭിസംബോധന ചെയ്യുന്ന വിവിധ പ്രായക്കാരായ മൂന്നു സ്ത്രീകൾ മാത്രമാണ് അവിടെയുളളത്. അവരുടെ വിചിത്രസ്വഭാവങ്ങൾ ഡോക്ടറെ കുഴക്കുന്നു. കാലം തളം കെട്ടിനിൽക്കുന്ന ദുരൂഹത നിറഞ്ഞു നിൽക്കുന്ന ആ വീട്ടിൽ നിന്നും പുറത്തു കടക്കാൻ ഡോക്ടർക്കു കഴിയുമോ? എന്താണ് ആ വീടിന്റെ രഹസ്യം ? പ്രേക്ഷകരുടെ ആകാംക്ഷയും ഭയവും അവസാനം വരെ നിലനിർത്തിക്കൊണ്ടാണ് ഇരട്ട സംവിധായകരായ രാജ്ദീപ് പാൽ, ശർമിഷ്ഠ മൈതിയും കാൽ കക്ഷ് എന്ന ചിത്രമൊരുക്കിയിരിക്കുന്നത്.

  കോവിഡ് മഹാമാരിക്കാലം  പ്രമേയമായി പുറത്തിറങ്ങിയ നിരവധി സിനിമകളിൽ എന്തുകൊണ്ടും വ്യത്യസ്തമാണ് "കാൽ കക്ഷ് ". മാജിക്കൽ റിയലിസവും അസ്തിത്വ ഭീതിയും ഇടകലർത്തി കോവിഡ് കാലഘട്ടത്തെക്കുറിച്ച് ഒരു അന്യാപദേശകഥ പറയുകയാണ് ഈ ചിത്രത്തിൽ . നിശ്ചലത, മടുപ്പ്, പരസ്പരം വിശ്വാസമില്ലായ്മ, നിരാശ , അനിശ്ചിതത്വം തുടങ്ങി ലോകമാസകലം മനുഷ്യർ അനുഭവിച്ച തീവ്രവികാരങ്ങളുടെ സമർത്ഥമായ ആവിഷ്കാരമാണ് സംവിധായകർ സാധിച്ചിരിക്കുന്നത്. സമയത്തിന്റെ വീട് എന്ന് പരിഭാഷപ്പെടുത്താവുന്നതാണ് സിനിമയുടെ ശീർഷകം. ലോകവുമായുളള ബന്ധം വിടർത്തി ഒറ്റപ്പെട്ട തുരുത്തുകളിൽ അഭയം തേടിയ ഒരു കാലത്തെ മറികടന്നെത്തിയ ആർക്കും ഈ സിനിമയുടെ പ്രമേയവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയും.

3 views0 comments

コメント


bottom of page