സുഹൃത്തുക്കളെ,
- Sep 26, 2022
- 1 min read
പത്തു ദിവസം നീണ്ടു നിന്ന ബംഗാളി ഫിലിം ഫെസ്റ്റിവലിന്റെ സമാപനം ഇന്നാണ് മുൻപ് തന്നെ തീരുമാനിച്ചിരുന്നത്. അത് പ്രകാരം രാവിലെ 9.30തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രി പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിക്കും.
അതോടനുബന്ധിച്ചു രണ്ട് ബംഗാളി സിനിമകൾ 10മണിക്കും - 'മായാർ ജൊൻ' ചാൽ 11.45നും- 'സിൻസിയർളി യുവർസ് ധാക്ക 'പ്രദർശിപ്പിക്കും.
ഹർത്താൽ കാരണം മാറ്റി വെക്കേണ്ടി വന്ന സിനിമ
' അബർ കാഞ്ചൻജംഗ ' നാളെ രാവിലെ 9.15ന്
രവികൃഷ്ണ തീയേറ്ററിൽ പ്രദർശിപ്പിക്കും.
സ്നേഹപൂർവ്വം
IFFT പ്രവർത്തകർ

Comments