സുഹൃത്തേ,
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 17- മത് അധ്യായം 2022 മാർച്ച് മാസം 25 മുതൽ ഏപ്രിൽ 7 വരെയുള്ള ദിവസങ്ങളിൽ ( രണ്ടാഴ്ച ) തൃശൂർ ശ്രീ തീയേറ്ററിൽ വെച്ച് നടക്കും.75 ഫീച്ചർ സിനിമകളാണ് പ്രദർശിപ്പിക്കുക. എഫ് എഫ് എസ് ഐ യുടെ വൈസ് പ്രസിഡന്റും, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റിസിന്റെ ഏഷ്യ പസിഫിക് സെക്രട്ടറിയുമായ കൊൽക്കത്തയിൽ നിന്നുള്ള പ്രേമേന്ദ്ര മഞ്ജുoദർ ആണ് ഈ വർഷത്തെ ഫെസ്റ്റിവൽ ഡയറക്ടർ.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ മുഖ്യ രക്ഷധികാരിയായും സംഘാടക സമിതി ചെയർ മാനായും പ്രവർത്തിക്കുന്ന സമിതിയിൽ മുഖ്യ രക്ഷാധികാരികളിൽ ഒരാളായും കോ കോർഡിനേറ്റർ ആയും തൃശൂർ കോർപ്പറേഷൻ മേ യർ ശ്രി എം കെ വർഗ്ഗീസ് , ജോയിന്റ് കോർഡിനേറ്റർ ആയി ഡെപ്യൂട്ടി മേയർ രാജശ്രി ഗോപൻ,തൃശൂർ എം എൽ എ പി ബാലചന്ദ്രൻ കൺവീനർ ആയും ചെറിയാൻ ജോസഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ആയും പ്രവർത്തിക്കുന്ന101 അംഗ കമ്മിറ്റി പ്രവർത്തനം തുടങ്ങി.
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, എസ് സി എസ് ടി വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവർ മുഖ്യ രക്ഷധികാരികൾ.
തൃശൂർ ശ്രി തീയേറ്റർ ആണ് മുഖ്യ വേദി. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട, ചേലക്കര മണ്ഡലത്തിലെ തിരുവില്വ മല, ഗുരുവായൂർ, പാവറട്ടി,നാട്ടിക, പെരിഞ്ഞനം തുടങ്ങിയ ദേശങ്ങളിലും പല ദിവസങ്ങൾ ആയി ചെറു ചലച്ചിത്രോത്സവങ്ങൾ നടക്കും.
Comments