തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേള:
ഉദ്ഘാടന ചിത്രം ‘ചുരുളി’ പ്രദർശനം ഇന്ന്
എഫ്.എഫ്.എസ്.ഐ - വിജയ് മുലെ അവാർഡ് ഇന്ന് സമ്മാനിക്കും
തൃശൂർ : തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് റവന്യൂ വകുപ്പ് മന്ത്രി കെ .രാജൻ നിർവഹിക്കും. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിക്കും. പി ബാലചന്ദ്രൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ടി.വി ചന്ദ്രൻ, ഡോ .ബിജു, പ്രിയ നന്ദനൻ, ഐ.എഫ്.എഫ്.ടി ഫെസ്റ്റിവൽ ഡയറക്ടർ പ്രേമേന്ദ്ര മഞ്ജുംദർ, ചലച്ചിത്ര അക്കാദമിയിലെ ഫിലിം സൊസൈറ്റി പ്രതിനിധി പ്രകാശ് ശ്രീധർ, എഫ്.എഫ്.എസ്.ഐ സെക്രട്ടറി കെ ജി മോഹൻകുമാർ, ഡോ. കെ ഗോപിനാഥൻ, ഐ ഷണ്മുഖദാസ് , ഡോ രാജേഷ് എം ആർ, ഡോ സി എസ് ബിജു, മോഹൻ പോൾ കാട്ടുക്കാരൻ, തുടങ്ങിയവർ സംബന്ധിക്കും.
മൂന്നാമത് എഫ്.എഫ്.എസ്.ഐ - വിജയ് മുലെ അവാർഡ് ഇന്ത്യയിലെ പ്രമുഖ ഫിലിം സൊസൈറ്റി പ്രവർത്തകനും സിനിമ ചലച്ചിത്രകാരനും, ക്യൂ റേറ്ററും ആയ അമൃതു ഗംഗറിന് തൃശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് സമ്മാനിക്കും. ഉദ്ഘാടന സിനിമ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' യുടെ പ്രദർശനം തുടർന്ന് നടക്കും.
--------------------------------------
ആദ്യ ദിനം മനം കവർന്ന് ‘ എ ഹീറോ’
2021 ലെ കാൻ ഫിലിംഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ‘ എ ഹീറോ’ എന്ന അസ്ഗർ ഫർഹാദി സംവിധാനം െചയ്ത ഇറാൻ ചിത്രമായിരുന്നു ആദ്യ ദിനം മേളയെ കൈയിലെടുത്തത്. കടം വാങ്ങിയ പണം തിരിച്ചടക്കാനാകാത്തതിനാൽ ജയിലിൽ നിന്ന് പരോളിൽ വന്ന റഹിം തനിക്കെതിരെയുള്ള പരാതി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും അനന്തര സംഭവ വികാസങ്ങളുമാണ് ഇതിവൃത്തം.
നഗരവൽകരണം പ്രാദേശിക കലാ രൂപങ്ങളെ എങ്ങനെ ബാധിച്ചുവെന്നതിന്‍റെ നേർചിത്രമായ സാഗർ പുരാണിക് സംവിധാനം ചെയ്ത കന്നഡ ചിത്രം ‘ദൊല്ലു’ വും വെള്ളിയാഴ്ച പ്രേക്ഷകരെ ആകർഷിച്ചു.കഴിഞ്ഞ വർഷം ഏറ്റവും മികച്ച കന്നഡ ചിത്രത്തിനുള്ള ദാദാ ഫാൽക്കേ അവാർഡ് നേടിയ ചിത്രമാണിത്.
സമകാലിക രാഷ്ട്രീയ- സാമൂഹിക സംഭവ വികാസങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതായി ഡോ. ബിജു സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ദ പോർട്രേയ്റ്റ്സ്’ എന്ന സിനിമ. ഒന്നിലേറെ ചെറുചിത്രങ്ങൾ
ചേർത്തുവെച്ച സിനിമയാണിത്.
-----------
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം: ഇന്ന്
ശ്രീ തിയറ്ററിൽ ഇന്ന്( 9.30-11.30,1.30, 3.30, 5.30, 7.00 ക്രമത്തിൽ)
എയ്റ്റ് ഡൗൺ തൂഫാൻ മെയിൽ (ഹിന്ദി), അന്തരം (മലയാളം), ദ റോഡ് ടു കുത്രിയാർ (തമിഴ്), പാരലൽ മദേഴ്സ്(സ്പാനിഷ്), ചുരുളി( ഉദ്ഘാടനച്ചടങ്ങിന്േശേഷം
Comments