സുഹൃത്തുക്കളെ,
ബംഗാളി സിനിമ നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു വികാരമായിരുന്നു. സത്യജിത് റായ് ,ഋത്വിക് ഘട്ടക്ക് ,മൃണാൾസെൻ എന്നിവരുടെ സിനിമകൾ നമുക്കുള്ളിലേയ്ക്ക് പെയ്തിറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. അതിന് ശേഷം ഗൗതം ഘോഷ് , ബുദ്ധദേബ് ദാസ് ഗുപ്ത, ഋതുപർണ്ണോഘോഷ് ,അപർണ്ണാസെൻ തുടങ്ങിയവരും. എന്നാൽ അതിന് ശേഷം ബംഗാളി സിനിമയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് ?
അതിന് ഉത്തരമായാണ് തൃശ്ശൂരിൽ നടക്കാൻ പോകുന്ന ബംഗാളി ചലച്ചിത്രോത്സവം.ബംഗാളിലെ സമകാലീന സിനിമയുടെ ഒരു പരിച്ഛേദമാണ് ഈ ചലച്ചിത്രോത്സവം കാഴ്ച വെയ്ക്കുന്നത്.കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് ഒരു ബംഗാളി ചലച്ചിത്രോത്സവം കേരളത്തിൽ നടക്കുന്നത്.
സൗരിഷ് ഡെ യുടെ ' ഭാഗ് - ദി ടൈഗർ ' ആണ് ഉദ്ഘാടന സിനിമ. സുബ്രത സെൻ- ന്റെ ' നന്ദിനി ', സൗമേന്ദു ഭട്ടാചര്യയുടെ ' നേ മനുഷേർ കിസ്സ ', അമിതഭാ ചാറ്റർജിയുടെ ' മനോഹർ ആൻഡ് ഐ ' , മഹാശ്വേതാദേവിയുടെ ജീവചരിത്ര സിനിമ അരിന്ദം സിൽ - ന്റെ ' മഹാനന്ദ ', രാജ്ദീപ് പോളിന്റെ ' ഹൗസ് ഓഫ് ടൈം ' , രാജ്ഹോർഷീ ഡെയുടെ ' അബർ കാഞ്ചൻജോങ്ങ ' , ബിപ്ലബ് ബന്ദ്യോപാധ്യായ യുടെ ' ദി മ്യൂസിയം ഓഫ് റിലേഷൻഷിപ്സ് ', അനിക് ദത്തയുടെ അപരാജിതോ ', ഇന്ദ്രനീൽ റോയ് ചൗധരിയുടെ ' മായാർ ജൊൻ ചാൽ ' 11 സംവിധായകരുടെ ചെറു സിനിമകൾ ഉൾപെടുത്തികൊണ്ട് നിർമിച്ച ,' സിൻസിയർലി യുവർസ് ധാക്ക ' എന്നീ സിനിമകളാണ് 10 ദിവസത്തിൽ പ്രദർശിപ്പിക്കുന്നത്
IFFT യുടെ
ലൈഫ് മെമ്പർമാരും
വാർഷിക അംഗങ്ങളും അഭ്യൂദയകാംഷികളും എല്ലാവരും തന്നെ ഈ ബംഗാളി ഫിലിം ഫെസ്റ്റിവലിനു വേണ്ടി പ്രത്യേകം പാസ്സ് എടുക്കണമെന്നാണ് തിരുമാനിച്ചിട്ടുള്ളത്.
അല്ലാത്തവർക്ക് സംഭാവന നൽകി സഹായിക്കാം.
11 സമകാലിക ബംഗാളി ഭാഷ സിനിമകൾ. എട്ടു സിനിമകൾ 20/21/22 ലേതു, ( കൊറോണ കാലത്തിലും അതിന് ശേഷവും ) മൂന്ന് സിനിമകൾ 2018ലേതു, ( കോറോണക്ക് മുൻപ് )
10 ദിവസം
* രവികൃഷ്ണ തീയേറ്റർ
മികച്ച പ്രൊജക്ഷൻ
10 മണിക്ക് മോർണിംഗ് ഷോ മാത്രം
* കൊട്ടക
സിനിമ ദ്വൈമാസിക
( സമകാലിക ബംഗാളി സിനിമ സ്പെഷ്യൽ)
* 300 പേർക്ക് പ്രവേശനം
ആദ്യം ഫീ അടക്കുന്നവർക്കു പരിഗണന.
* ബംഗാളി ഫിലിം ഫെസ്റ്റിവൽ മാത്രം കാണുന്നതിന്
₹ 400/ മാത്രം
* IFFT അംഗങ്ങളുടെ പാസ്സിന് ₹ 300/ മാത്രം
* വിദ്യാർത്ഥികൾക്ക്
₹ 200/ മാത്രം
എത്രയും വേഗം ഫീസ് അടച്ചു ഓൺലൈനിൽ ബുക്ക് ചെയ്യുക
G pay no. 9496168654
Or Bank credit
Account Name :
INTERNATIONAL FILM FESTIVAL THRISSUR
A/c No. 40261100101892
IFSC : KLGB0040261
KERALA GRAMIN BANK
THRISSUR MAIN
ആദ്യം വരുന്നവർ ആദ്യം
ഈയാഴ്ച തന്നെ പണം അടച്ചു സീറ്റ് ബുക്ക് ചെയ്യുക.
300 സീറ്റ് മാത്രം
ഫീസ് അടച്ചതിന്റെ രേഖയും, പേരും വിലാസവും 9496168654 എന്ന നമ്പറിലേക്കു വാട്സ്ആപ്പ് ചെയ്യുക.
Comments